രാജപുരം: പൂടംകല്ല് ജവഹർ കലാകായിക സാംസ്കാരിക ക്ലബ്ബിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് (ജനുവരി 26 വ്യാഴാഴ്ച)പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷണൻ നിർവ്വഹിക്കും ക്ലബ്ബ് പ്രസിഡൻറ് വി പ്രഭാകരൻ അധ്യക്ഷനാകും.ഡോ.വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. ക്ലബ്ബ് പ്രസിഡൻറ് വി പ്രഭാകരൻ, സെക്രട്ടറി ജോസ് ജോർജ്ജ്, ഖജാൻജി കെ ഗോപി കുറുമാണം എന്നിവർ പങ്കെടുത്തു.