സംസ്ഥാനതല പ്രസംഗ മത്സരം: ഒന്നാം സ്ഥാനക്കാരിയെ അനുമോദിച്ചു.
രാജപുരം: ഡ്രീം (ഡ്രഗ്സ്സ് റിഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെൻ്ററിങ്) കേരളയുടെയും ഫെഡറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ “Choose life Not drugs ” സംസ്ഥാന തല ക്യാപെയിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പരപ്പ ജിഎച്.എസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയായ എസ്.മഴയെ അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.. ഭീമനടി ഫെഡറൽ ബാങ്ക് മാനേജർ അനിൽ കുമാർ ഉദ് ഘാടനം ചെയ്ത് മൊമെന്റോ സമ്മാനിച്ചു . സ്കൂൾ പ്രിൻസിപ്പൽ എസ് എം. ശ്രീപതി സർട്ടിഫിക്കറ്റ് സമ്മാനിച്ചു സംസാരിച്ചു, ഡ്രീം കാസറഗോഡ് ഡയറക്ടർ ഫാ.സണ്ണി തോമസ് ക്യാഷ് അവാർഡ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ.ബൈജ, ഡ്രീം ഡിസ്ട്രിക്ട് കൗൺസിലർ ഐശ്വര്യ ജോസഫ് എന്നിവർ അനുമോദിച്ചു. ഡ്രീം കാസറഗോഡ് കോർഡിനേറ്റർ അജി തോമസ് അടിയായിപ്പള്ളിയിൽ നന്ദി പറഞ്ഞു. ഡ്രീം കാസറഗോഡ് മെംബേർസ് നിബിൻ മാത്യു, ഷെറിൻ ജേക്കബ് എന്നിവർ സംബന്ധിച്ചു.