- രാജപുരം: ഉഴുത് മറിച്ചിട്ട ചെളി നിറഞ്ഞ വയലില്‍ ബാല്യക്കാരും, സ്ത്രീകളും നിറഞ്ഞാടിയപ്പോള്‍ പോയക്കാലത്തിന്റെ ഒര്‍മ്മകള്‍ അയവിറക്കി നാട്ടിപാട്ടിന്റെ ആരവത്തില്‍ പഴമക്കാര്‍ വയലില്‍ ഞാര്‍ നട്ടു. പനത്തടി പഞ്ചായത്ത് കൂടുബശ്രീയുടെ നേതൃത്വത്തില്‍ ചാമുണ്ടിക്കുന്ന് അമ്പലവയലില്‍ സംഘടിപ്പ മഴപൊലിമയിലാണ് തിമിര്‍ത്ത് പെയ്ത മഴയില്‍ വയലില്‍ നിറയെ ചെളിവെള്ളം നിറഞ്ഞപ്പോള്‍ അതിനെ കൂസാതെ പുതിയ തലമുറകകള്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് നാട്ടിപാട്ടിന്റെ ആരവത്തില്‍ മഴപൊലിമ തീര്‍ത്തത്. ഒരു ഏക്കര്‍ വരുന്ന അമ്പലവയലില്‍ വിത്ത് എറിഞ്ഞും നാട്ടി നട്ടും സ്ത്രീകളും, പുരുഷന്‍മാരുമുള്‍പ്പെടെ ഉള്ള ജനാരവത്തില്‍ അമ്പലവയലില്‍ നിരന്ന് നിന്നു പിന്നെ കൂടുതല്‍ സമയം എടുത്തില്ല ഒരു ഏക്കര്‍ സ്ഥലത്ത് മുഴുവന്‍ നാട്ടി നട്ടു കഴിഞ്ഞു. വയലില്‍ സംഘടിപ്പിച്ച കബടി മത്സരവും, വടം വലിയും, ഫുട്ബോള്‍ മത്സരവും എല്ലാ നിറഞ്ഞ കൈയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മാധവി രാജന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ ഹേമാംബിക, സ്റ്റാന്‍ഡിംങ് കമ്മിറ്റിയംഗം എം സി മാധവന്‍, ബി മോഹന്‍കുമാര്‍, സൂര്യ നാായണഭട്ട്, സുനില്‍ മാടക്കല്‍, കെ കെ അനില്‍കുമാര്‍, ജി ഷാജി ലാല്‍ എന്നിവര്‍ സംസാരിച്ചു.