മഴപൊലിമ ഉത്സവമായി മാറി

രാജപുരം:നാട്ടിപാട്ടിന്റെ ആരവത്തില്‍ ക്ലായിക്കോട് വയലില്‍ ഞാറു നട്ടു കുട്ടികള്‍ക്കും പുതുതലമുറക്കാരും ഉത്സവ ലഹരിയില്‍ തിമിര്‍ത്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ പരപ്പ ക്ലായിക്കോട് വയലില്‍ സംഘടിപ്പിച്ച മഴപൊലിമ പ്രദേശത്തുക്കാര്‍ക്ക് ഉത്സവമായി മാറി. ജനപ്രതിനിധികളും, നാട്ടുക്കാരും, കുട്ടികളും, ഉള്‍പ്പെടെ കോരിചൊരിയുന്ന മഴയൊന്നും കൂസാതെ ചെളി നിറഞ്ഞ വയിലില്‍ ഇറങ്ങി നാട്ടി നട്ടപ്പോള്‍ പുതുതലമുറയ്ക്ക് ഇത് കൗതുകമായി മാറി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വയലില്‍ വടം വലിമത്സരവും, കബടിയും, ഫൂട്ബോള്‍ കളിയും, ഓട്ടമത്സരവും എല്ലാം സംഘടിപ്പിച്ചപ്പോള്‍ പോയക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി പഴയതലമുറയും, പുതിയ തലമുറയും ഒത്ത് ചേര്‍ന്ന് വയല്‍ നിരന്ന് ഞാറ് നട്ടു. പരപ്പ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മഴപൊലിമയില്‍ പങ്കെടുക്കാന്‍ എത്തി. പഞ്ചായത്തിലാകെ 54.75 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ നെല്‍കൃഷി ഇറക്കുന്നത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ഹെക്ടര്‍ കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ലായിക്കോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ 20 ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കും. മഴപൊലിമയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ നിര്‍വ്വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എല്‍ ഉഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി മാത്യു, ടി വി ഉഷ, കെ ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, കുടുംബശ്രീ ജില്ലാ ഓഫീസര്‍ സി ഹരിദാസ്, മുസ്തഫ തായന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പി ശാന്തകുമാരി സ്വാഗതം പറഞ്ഞു.

Leave a Reply