കള്ളാര്‍ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

  • രാജപുരം: കള്ളാര്‍ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഒരു വര്‍ഷം മുന്‍പ് മാതൃക വില്ലേജ് ഓഫീസ് ആക്കി മാറ്റിയിട്ടും നികുതി അടയ്ക്കാന്‍ പോലും ദിവസങ്ങളോളം വില്ലേജോഫീസ് കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയാണെന്നും അടിയന്തരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുകയും വേണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളിമറ്റം,കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടികെ നാരായണന്‍, ജിജോ ചാമക്കാല സജി പ്ലാച്ചേരി, ബി കെ രാധാമണി എന്നിവര്‍ സംസാരിച്ചു

Leave a Reply