പുടംകല്ല്-പാണത്തൂർ-സംസ്ഥാനപാത : ജനപ്രതിനിധികളുടെ സത്യഗ്രഹ സമരം രണ്ടാം ദിവസം പിന്നിട്ടു.
രാജപുരം: പുടംകല്ല്-പാണത്തൂർ-സംസ്ഥാനപാത നവികരണം മെല്ലെപ്പോക്കിനെതിരെ കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ രാജപുരത്ത് നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം രണ്ടാം ദിവസം പിന്നിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, ആരോഗ്യ വിദ്യഭ്യാസ സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗങ്ങളായ വനജ ഐത്തു, സബിത, ശരണ്യ, ലീല ഗംഗാധരൻ, ബി.അജിത്ത്കുമാര്‍, കൃഷ്ണകുമാര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോസ് മാവേലി, സൂര്യനാരായണ ഭട്ട്, ജിജി കുര്യന്‍, ജയിൻ പി വര്‍ഗ്ഗീസ്, വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ടി ലൂക്കാസ് എന്നിവര്‍ സംസാരിച്ചു. സത്യഗ്രഹത്തിന് പിന്തുണയുമായി വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പണി കൃത്യമായി തുടങ്ങുന്നത് വരെ സത്യാഗ്രഹം തുടരും എന്ന് സമര സമിതി അറിയിച്ചു.