ഹോളി ഫാമിലി എ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി.

ഹോളി ഫാമിലി എ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി.

രാജപുരം : ഹോളി ഫാമിലി എ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി. പ്രവേശനോത്സവം മുതൽ ഈ അക്കാദമിക് വർഷത്തിൽ കുട്ടികൾ ആർജിച്ചെടുത്ത പഠനനേട്ടങ്ങളും ശേഷികളും വിവിധ വ്യവഹാര രൂപങ്ങളിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. വിഷയാടിസ്ഥാനത്തിൽ പഠിച്ച കാര്യങ്ങൾ ആത്മവിശ്വാസത്തോടെ ആ വിഷ്ക്കരിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ . നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഒരുക്കിയ ഭക്ഷ്യ മേള വിഭവങ്ങളുടെ ആധിക്യം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് പുതുപ്പറമ്പിൽ പഠനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് ജോർജ് ആടുകുഴിയുടെ അദ്ധ്യക്ഷത വഹിച്ചു. . വാർഡ് മെമ്പർ വനജ ഐത്തു , B R C ബി ആർ സി പ്രതിനിധി സുനിത ശശി, അധ്യാപക പ്രതിനിധി ഷീജ ജോസ് , എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രാഹം സ്വാഗതവും ഡോൺസി ജോ ജോ നന്ദിയും പറഞ്ഞു. ഷൈബി എബ്രാഹം, സോണി കുര്യൻ, ചൈതന്യ ബേബി, ശ്രുതി ബേബി, അനില തോമസ്, അലീന ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply