കനത്ത ചൂടിൽ പറവകൾക്കും ജന്തുക്കൾക്കും ജലം ലഭ്യമാക്കാൻ ശ്രദ്ധിക്കണം : അബ്ദുൽ റഹിമാൻ നൂറാനി .
രാജപുരം: : മുൻപെങ്ങുമില്ലാത്ത വിധം ചൂട് കൂടി വരികയും ജല ദൗർലഭ്യത്തിനുള്ള സാധ്യതയും ഉള്ളതിനാൽ നാം നമ്മെ പോലെ തന്നെ പറവകൾക്കും, ജന്തുക്കൾക്കും ജലം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ ജുമുഅ നിസ്കാരശേഷം നടന്ന റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിൽ മുദരിസ് അബ്ദുൽ റഹിമാൻ നൂറാനി ആവശ്യപ്പെട്ടു. ഓക്സിജൻ ആവിശ്യമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ജീവാണുക്കൾ ഉണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്. പക്ഷെ ജലം കൂടാതെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവജാലത്തെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും
അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തിൽ എഴുപത് ശതമാനത്തിലധികവും വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും മനുഷ്യ ജീവന് ഏറ്റവും പ്രധാനമായ ജലത്തിന് വേണ്ടി യാജിക്കുന്ന മനുഷ്യരെയും രാജ്യങ്ങളെയും നാം ഇത്തരം സന്ദർഭങ്ങളിൽ ഓർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലത്തിന് വേണ്ടിയുള്ള യുദ്ധങ്ങൾക്കായി രാജ്യങ്ങൾ തയ്യാറെടുക്കുന്ന കാലം വിദൂരമല്ലന്നും, അനാവശ്യമായി ജലം ദുരുപയോഗം ചെയ്യരുതെന്നും, ആവിശ്യത്തിലേറെ ജലമെടുത്തു അംഗ ശുദ്ധി വരുത്തുന്ന ശിഷ്യനെ തടഞ്ഞ പ്രവാചകൻ സമുദ്രത്തിൽ വെച്ചാണ് അംഗശുദ്ധി വരുത്തുന്നതെങ്കിലും അമിതമാകരുത് എന്ന് ഉണർത്തുകയും അവിടുത്തെ സന്ദേശം നാം ഉൾകൊള്ളണമെന്നും .ജുമുഅ നിസ്കാരശേഷമുള്ള പ്രഭാഷണത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു