തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളം ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളം ഉദ്ഘാടനം ചെയ്തു.

രാജപുരം : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആയിരം കുളങ്ങളുടെ നിർമാണ പ്രവർത്തന പൂർത്തീകരണത്തിന്റെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം ചെറുപനത്തടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു .വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ സൗമ്യ മോൾ, കെ.ജെ.ജെയിംസ്, രാധാ സുകുമാരൻ, പരപ്പ ബ്ലോക്ക്‌ ജോയിന്റ് ബി.ഡി.ഒ വിജയകുമാർ, വി.ഇ.ഒ രഞ്ജിത്ത്, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ വി.വി.ആതിര തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് അംഗം എൻ.വിൻസെന്റ് സ്വാഗതവും എ.ഡി.എസ് അംഗം മഞ്ജു ബീനിഷ് നന്ദിയും പറഞ്ഞു.

Leave a Reply