രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളി : ഡോ.പി.സരിൻ .

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളി : ഡോ.പി.സരിൻ .

രാജപുരം: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കർണ്ണാടകയിലെ പ്രചാരണ പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ എംപി ചെ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കോടതിവിധി ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിൻ പറഞ്ഞു. കോളിച്ചാലിൽ നടന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും ദുരിതം വിതച്ച കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ ദുർഭരണത്തിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നടത്തുന്ന പരിപാടികളുടെ ഭാഗമായി പനത്തടി മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയ കോടതി വിധിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി നൂറുകണക്കിനാളുകൾ പങ്കെടുത്ത കോളിച്ചാൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനും അദ്ദേഹം നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് അജീഷ് കോളിച്ചാൽ അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാർ കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡൻറ് കെ.ജെ.ജെയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് കാട്ടുമാടം, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഐ.ജോയ്
പഞ്ചായത്തംഗങ്ങളായ രാധാ സുകുമാരൻ, എൻ വിൻസെന്റ്, കള്ളാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വിഘ്നേശ്വര ഭട്ട് , വിഷ്ണുദാസ് , ജോണി തോലംമ്പുഴ, വി.സി.ദേവസ്യ, എ.കെ.ദിവാകരൻ, സുപ്രിയ അജിത്ത്, ജോസ് പുളിക്കൽ, സന്ദീപ് കോളിച്ചാൽ,ജെർമിയ ബെൻ ഡാനിയൽ, തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത്കോൺഗ്രസ് പനത്തടി മണ്ഡലം സെക്രട്ടറി വിഷ്ണു സ്വാഗതവും, ശബരി ജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply