പനത്തടി കുടുംബശ്രീ സിഡിഎസ് ആദരവ് സംഘടിപ്പിച്ചു.
രാജപുരം : പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ പ്രശസ്ത സിനിമ ആയിഷ യുടെ സംവിധായകൻ ആമീർ പള്ളിക്കാലിന് സ്നേഹാദരവും ദക്ഷിണേന്തൃയിലെ മികച്ച സി.ഡി.എസിനുള്ള ഏ.പി.എം.എ.എസ് പുരസ്കാരം ലഭിച്ച പനത്തടി സി.ഡി.എസി ന് പിന്തുണ നൽകിയ ജില്ലാമിഷൻ ടീമിന് അനുമോദനവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നപ്രസാദ് അനുമോദനം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ആർ.സി രജനിദേവി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി.ഏം.സി മാരായ സി.എച്ച് ഇക്ബാൽ , പ്രകാശൻ പാലായി, ആയിഷ സിനിമാ സംവിധായകൻ ആമിർ പള്ളിക്കാൽ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ , പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, കെ.എസ്.പ്രീതി, പി.കെ.സൗമ്യ മോൾ, സജിനിമോൾ, രാധാ സുകുമാരൻ , എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.