കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി രാജപുരം പാലിയേറ്റീവ് കെയര്‍

  • രാജപുരം: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി രാജപുരം പാലിയേറ്റീവ് കെയര്‍ കിടപ്പുരോഗികളുടെ കുടുംബസംഗമം നടത്തി. ഇത് പുറംലോകം കാണാതെ റൂമിനുള്ളില്‍ല്‍ തന്നെ കിടക്കേണ്ടി വരുന്നവര്‍ക്ക് ഒരാശ്വാസമായി. രോഗം കാരണം റൂമിനുള്ളില്‍ തന്നെ കഴിയുന്ന പതിനഞ്ചോളം രോഗികള്‍ക്ക് വളരെ കൂടുതല്‍ സന്തോഷം പകരുന്ന ഒരു അനുഭവമായി സാന്ത്വന സംഗമം. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗങ്ങളുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടു മാത്രമാണ് ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ഇത് ഇത്രമാത്രം സന്തോഷം പകരുന്ന അനുഭവമാണെന്ന് രോഗികളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു പരിപാടിയില്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ജെ മത്തായി സ്വാഗതവും പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതയും വഹിച്ചു രാജപുരം ഹോളിഫാമിലി ഫെറോനാ ചര്‍ച്ച് വികാരി റവ ഫാദര്‍ ഷാജി വടക്കേതൊട്ടി മുഖ്യ അനുഗ്രഹ ഭാഷണം നടത്തി പള്ളിക്കര ശ്രീരാമകൃഷ്ണ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ ഷീന്‍ ജി പി നായര്‍ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ചന്ദ്രശേഖരന്‍ കള്ളാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംഎം സൈമണ്‍ കാസര്‍ഗോഡ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

Leave a Reply