കൊട്ടോടി പേരടുക്കം ദുർഗാദേവി ക്ഷേത്ര ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി.

കൊട്ടോടി പേരടുക്കം ദുർഗാദേവി ക്ഷേത്ര ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി.

രാജപുരം: കൊട്ടോടി പേരടുക്കം ദുർഗാ ദേവി ക്ഷേത്ര ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. ഇന്നു രാവിലെ 9.30 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 11 ന് ആധ്യാത്മിക പ്രഭാഷണം, തുടർന്ന് തുലാഭാരം, 1 ന് ഉച്ച പൂജ. 6 ന് ദീപാരാധന, നിറമാല, 6.30 ന് കുട്ടികളുടെ അരങ്ങേറ്റം. മാതൃസമിതിയുടെ തിരുവാതിര, കൈകൊട്ടിക്കളി, വിവിധ കലാപരിപാടികൾ. നാളെ രാവിലെ 9 മണിക്ക് അക്ഷരശ്ലോകം, 10.30 ന് സർവൈശ്വര്യ വിളക്ക് പൂജ, തുലാഭാരം, 12 .30 ന് ലളിത സഹസ്രനാമ പാരായണം, 1 മണിക്ക് ഉച്ച പൂജ. 6.30 ന് ദീപാരാധന, ഇരട്ട തായമ്പക, അലങ്കാര പൂജ, നിറമാല, അത്താഴ പൂജ, 8 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.

Leave a Reply