റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി.

റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി.

രാജപുരം: സംസ്ഥാന പാതയിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. നവീകരണം നടക്കുന്ന പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്തെ കുഴികളാണ് അപകട ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ വെള്ളം നിറഞ്ഞ ചെളികുഴിയിൽ വീണ് യുവാവിന്റെ കൈയെല്ല് പൊട്ടി. രാജപുരം തനിമ കാറ്ററിങ് ഉടമ പത്രോസ് ജോണിന്റെ കയ്യാണ് ബൈക്കിൽ നിന്ന് വീണ് പൊട്ടിയത്. റോഡ് നവീകരണത്തിലെ അനാസ്ഥയെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചെളി നിറഞ്ഞ റോഡിൽ വീണ് യുവാവിന് പരുക്കേറ്റത്.

Leave a Reply