നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന പാത ഉപരോധം.
രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് നാളെ രാവിലെ രാജപുരത്ത് പാത ഉപരോധവും പ്രതിഷേധ യോഗവും നടക്കും. കെവിവിഇ എസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. വ്യാപാരികൾ, അധാരം എഴുത്തുകാർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് ഉപരോധം സംഘടിപ്പിക്കുന്നത്. സംസ്ഥാന പാതയിലെ മൂന്നാം റീച്ചായ പുടംകല്ല് – ചിറങ്കടവ് പാത നവീകരണം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പൂടംകല്ലിൽ നിന്നും കള്ളാർ വരെ പോലും നിർമാണം പൂർത്തിയായിട്ടില്ല.