നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന മാർച്ചും ഉപരോധവും
രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ ചേർന്ന് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. രാജപുരം, ഫൊറോന വികാരി ഫാ.ജോർജ് പുതു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സി.ടി. ലൂക്കോസ് അധ്യക്ഷത വഹിച്ചു . പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖാ , ആർ. സൂര്യനാരായണ ഭട്ട, ജെയിൻ പി വർഗീസ്, ജോണി സ്രായിപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന പാതയിലെ മൂന്നാം റീച്ചായ പുടംകല്ല് – ചിറങ്കടവ് പാത നവീകരണം തുടങ്ങി 7 മാസം കഴിഞ്ഞിട്ടും പൂടംകല്ലിൽ നിന്നും കള്ളാർ വരെ പോലും നിർമാണം പൂർത്തിയായിട്ടില്ല.