കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ് അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറിമാരായ കെ.ജെ.സജി, കെ.ദിനേശൻ, ട്രഷറർ മാഹിൻ കോളിക്കര, വനിത വിങ് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ് ,
.വനിത വിങ് മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് ഗീത നാരായണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു. 25 വർഷം തുടർച്ചയായി യൂണിറ്റിലെ പരസ്പര സഹായ നിധി കൈകാര്യം ചെയ്ത സോ ജോ തോമസ്, കാരുണ്യ ഫണ്ടിലക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയവർ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ, നാടൻ പാട്ട്, ക്യാമ്പ് ഫയർ എന്നിവ നടന്നു.

Leave a Reply