കോടോം ബേളൂർ പഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി.

രാജപുരം : രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരുംനാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് എം.ചാക്കോ , മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അസി.എൻജിനീയർ ബാബുരാജൻ , പഞ്ചായത്ത് അസി.സെക്രട്ടറി ടി.ഷൈജു, പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ജലബജറ്റിനെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എൻ.എസ്.ജയശ്രി , പരപ്പ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ചാക്കോ , പഞ്ചായത്ത് ജനപ്രതിനിധികൾ , ഹെൽത്ത് ഇൻസ്പെക്ടർ,  സിഡിഎസ്, എഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply