രാജപുരം ; ഒടയംചാൽ ഓലക്കര ഊരായൻ എടമിന്ന ചാർത്തൻ മൂപ്പൻ താലം കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവം മേയ് 24 ന് സമാപിക്കും. 24 ന് രാവിലെ 9 മണിക്ക് ചുള്ളിക്കര ചാമുണ്ഡി, 11 മണിക്ക് ധർമ ദൈവം കരിഞ്ചാമുണ്ഡി, കുടുംബത്ത് പഞ്ചുരുളി, തുടർന്ന് കാപ്പാളത്തിയമ്മ, 1 മണിക്ക് അന്നദാനം, 2 മണിക്ക് വിഷ്ണുമൂർത്തി തെയ്യം പുറപ്പാട് , 4 മണിക്ക് ഗുളികൻ തെയ്യം പുറപ്പാട്, തുടർന്ന് നടക്കുന്ന വിളക്കിലരിയോടെ സമാപനം.