പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കൗമാര ആരോഗ്യദിനം സംഘടിപ്പിച്ചു.

രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കൗമാര ആരോഗ്യദിനം സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു.
കൗമാര ആരോഗ്യ കൗണ്‍സിലര്‍ ജീനറ്റ് സ്വാഗതം പറഞ്ഞു. ഡോ. വി.കെ.ഷിന്‍സി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എൻ.ശ്രീകുമാര്‍, എല്‍.എച്ച്.ഐ ലീല, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ കൊച്ചുറാണി അലക്‌സ് എന്നിവര്‍ സംസാരിച്ചു. തുടർന്ന് കിറ്റ് വിതരണം നടത്തി.

Leave a Reply