കോടോം ബേളൂർ സിഡിഎസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് വെച്ച് ചക്ക ഫെസ്റ്റ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ. ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ , മെമ്പർമാരായ ജഗന്നാഥൻ, ഗോപി രാജീവൻ, ബ്ലോക്ക് ഓർഡിനേറ്റർ കെ.ഷൈജ എന്നിവർ സംസാരിച്ചു .
എം ഇ സി മാരായ ശ്രീഷ്മ, ലതിക , സി ഡി എസ്സ് മെമ്പർമാർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി ഡി എസ്സ് കൺവീനർ സന്ധ്യ സ്വാഗതവും സി ഡി എസ്സ് മെമ്പർ രാജി നന്ദിയും പറഞ്ഞു. ചക്കയുടെ വിഭവങ്ങളായ  കേക്ക് പായസം ചിപ്സ് എന്നിങ്ങനെ 150 ഓളം വിഭവങ്ങൾ ഫെസ്റ്റിൽ ഒരുക്കി.

Leave a Reply