ഇരിയ മണ്ടേങ്ങാനം അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.
രാജപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച ഇരിയ മണ്ടേങ്ങാനം അംഗൻവാടി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ പൂർത്തീകരിച്ച പത്താമത്തെ കോൺക്രീറ്റ് റോഡാണിത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എൽ.ഉഷ അധ്യക്ഷത വഹിച്ചു. അർജ്ജുൻ, ഒ.ദാമോദരൻ, അംബിക, സെവാദ്, എന്നിവർ സംസാരിച്ചു.
വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും രഞ്ജുഷ ബാലൂർ നന്ദിയും പറഞ്ഞു.