രാജപുരം : കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വായന മാസാചരണത്തിൽ
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ – ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് മദർ പിടിഎ പ്രസിഡന്റ് വി.കെ.ധന്യ
, സിനിയർ അസിസ്റ്റന്റ് കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി വി.കെ.ഭാസ്കരൻ , സുഷമ, കെ.പി.സരോജിനി, കെ.പി.ബാബുരാജൻ , ടി.വിനീത , പി.ആതിര, വി.കെ.റീന, കെ.എസ്.അഞ്ജന, നിവേദ്യ രാജ്, സി.അനന്യ എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ യോഗാ ഡാൻസ് , കവിതാലാപനം, , യോഗ പ്രദർശനം കലാപരിപാടികൾ നടന്നു