രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരിക്കെതിരേ സന്ദേശമുയർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവു നാടകം ശ്രദ്ധേയമായി. പരിപാടികൾ ഒടയംചാൽ ടൗണിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് പുതുശേരിക്കാലായിൽ, PTA പ്രസിഡൻ്റ് ശശിധരൻ എ, PTA വൈസ് പ്രസിഡൻ്റ് C K ഉമ്മർ മദർ PTA പ്രസിഡൻ്റ് അനിത K, ഹെഡ്മിസ്ട്രസ് ബിജി ജോസഫ് കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഒടയംചാൽ , ചുള്ളിക്കര , കൊട്ടോടി ടൗണുകളിൽ തെരുവു നാടകം അവതരിപ്പിച്ചു. അധ്യാപകനും നർത്തകനുമായ രഞ്ജിത്ത് K ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. സിവിൽ എക്സൈസ് ഓഫീസർ ജിജിത് കുമാർ കെ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. അസംബ്ലിയിൽ കുട്ടികൾ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,ലഹരി വിരുദ്ധ മുദ്രാവാക്യ നിർമ്മാണം , ക്വിസ് മത്സരങ്ങൾ നടത്തി.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കൊച്ചുറാണി V K, അധ്യാപകരായ ശ്രീ അനിൽകുമാർ കെ , ശ്രീ മധുസൂദനൻ കെ, ശ്രീ സുരേഷ് കുമാർ വി , ശ്രീമതി മെറീന ആൻ്റണി , SMC അംഗം സുലൈമാൻ കൊട്ടോടി , ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.