Category: Latest News

വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥക്കും മരുമകൾക്കും പരിക്ക്

രാജപുരം : വീടിന് മുകളിലേക്ക് റബ്ബർ മരം പൊട്ടിവീണ് ഗൃഹനാഥക്കും മരുമകൾക്കും പരിക്കേറ്റു. കോളിച്ചാൽ ബീംബുങ്കാൽ സന്തോഷ് ഭവനത്തിൽ കെ.കെ.നിർമ്മല (62), മകന്റെ ഭാരൃ രേഷ്മ സന്തോഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോളിച്ചാൽ…

മാലോം വിശുദ്ധ അൽഫോൻസ പള്ളി നവനാൾ തിരുനാളിന് കൊടിയേറി.

രാജപുരം: മാലോം. വിശുദ്ധ അൽഫോൻസ പള്ളിയിലെ നവ നാൾ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. മാലോം ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം കൊടിയേറ്റ് നടത്തി. തുടർന്ന് കൂർബാന, വചനപ്രഘോഷണം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന്…

ബി- ആർക്കിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ എം.എസ്.നവ്യയ്ക്ക് നാടിൻ്റെ ആദരം.

രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി – ആർക്ക് കോഴ്സിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് എം.എസ്.നവ്യ അഭിനന്ദനങ്ങളുമായി വാർഡ് മെമ്പറും വാർഡ് സമിതി അംഗങ്ങളും വീട്ടിലെത്തി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ…

കൊട്ടോടിയിലെ പുന്നത്താനത്ത് ഫിലിപ്പോസ് (അച്ചൻകുഞ്ഞ് – 78) നിര്യാതനായി.

രാജപുരം : കൊട്ടോടിയിലെ പുന്നത്താനത്ത് ഫിലിപ്പോസ് (അച്ചൻകുഞ്ഞ് – 78) നിര്യാതനായി സംസ്‌ക്കാരം വ്യാഴാഴ്ച (20 / 07/ 2023) രാവിലെ 11 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ. ഭാര്യ; അന്നമ്മ ആലക്കോട്…

ദയ ദുബായ് കുടുംബസംഗമം മാവുങ്കാൽ വ്യാപാരഭവനിൽ നടന്നു :

മാവുങ്കാൽ :ദുബായ് ആസ്ഥാനമായി കാസറഗോഡ് ജില്ലയിലെ ഒരു കൂട്ടം ആൾക്കാരുടെ ചാരിറ്റി സംഘടനയായ ദയ ദുബായ് മാവുങ്കാൽ വ്യാപാരഭവനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങളായ ദയ ദുബായ്…

ചുള്ളിക്കര ഓണാഘോഷത്തിന്റെ ആദ്യ ഫണ്ട് സ്വീകരണം നടത്തി.

രാജപുരം: ചുള്ളിക്കരയിലെ 39 മത് ഓണാഘോഷത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പഴയ കാല ഓണാഘോഷ കമ്മിറ്റി ഭാരവാഹിയായ പടിമരുത് അമ്പേയത്തടിയിലെ ചെറുമണത്ത് കുര്യാക്കോസ് ആദ്യ ഫണ്ട് നൽകി. ഓണാഘോഷ കമ്മിറ്റി കൺവീനർ ജിനേഷ് പ്ലാച്ചേരി…

അട്ടേങ്ങാനത്ത് ടോറസ് ലോറി മറിഞ്ഞു.

രാജപുരം: അട്ടേങ്ങാനത്ത് ടോറസ് ലോറി മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അട്ടേങ്ങാനം വളവിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാതയോരത്ത് മറിഞ്ഞത്. വളവ് വേഗതയിൽ ഒടിച്ചതാണ് കാരണമെന്ന് സംശയിക്കുന്നു. ആർക്കും പരിക്കില്ല.

ലോറി അപകടം നടന്ന പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു.

രാജപുരം:  ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. നിരവധി അപകടങ്ങൾ നടന്ന ഇവിടെ വീട്ടുകൾക്ക് നാശ നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെ…

റോഡ് ചെളിക്കുളം : സ്കൂളിലേക്ക് നടന്നു പോകാൻ സാധിക്കാതെ വിദ്യാർത്ഥികൾ .

രാജപുരം ; റോഡ് ചെളിക്കുളമായതോടെ കാൽനടയാത്ര പോലും സാധിക്കാതെ വിദ്യാർഥികൾ . കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡാണ് കനത്ത മഴയിൽ ചെളിക്കുളമായത്. ദിവസങ്ങളായി റോഡ് ചെളിക്കുളമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. ചെളി…

രാജപുരം കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി.

രാജപുരം: കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി. മൃതസംസ്കാരം (19.07.2023) ബുധൻ 3.30 ന് രാജപുരം തിരുക്കുടബ ദേവാലയത്തിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ: മേരി തോമസ് പൂഴിക്കാലായിൽ, ടr ജീസ (SVM), ആൻസി…