Category: Latest News

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത അനാസ്ഥയ്ക്കെതിരെ റോഡിൻ്റെ ഫോട്ടോ എടുത്ത് പ്രതിഷേധിച്ചു.

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ‘പ്രതിഷേധിച്ച് ഓൾ കേരള’ ഫോട്ടോഗ്രാഫർ അസോസിയേഷൻ രാജപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ റോഡിൻ്റെ ഫോട്ടോ എടുത്ത് പ്രതിഷേധിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ യാത്രക്കാരൻ്റെ ജിവൻ രക്ഷിച്ചു.

രാജപുരം : ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാർ. പാണത്തൂർ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര…

കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ 1984-85 എസ്എസ്എൽസി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു.

രാജപുരം : കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ 1984-85 എസ്എസ്എൽസി ബാച്ച് കൂട്ടായ്‌മ പൂടങ്കല്ല് പൈനിക്കര ജോയ്സ് ഹോം സ്റ്റേയിൽ ഒരു ദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. കോർഡിനേറ്റർ സി.ജെ.ചാക്കോ സ്വാഗതം പറഞ്ഞു. കോളിച്ചാൽ ലയൺസ് ക്ലബ്…

ചുള്ളിക്കര ഓണാഘോഷം: സാംസ്കാരിക സമ്മേളനം സിനിമാ താരം ഉണ്ണിരാജ് ചെറുവത്തുർ ഉദ്ഘാടനം ചെയ്തു.

രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറി പൗരാവലി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാൽപതാമത് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്ക‌ാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ…

പ്രസ്ഫോറം അംഗങ്ങൾക്ക് ഓണക്കിറ്റ് നൽകി.

രാജപുരം: ഓണാഘോഷത്തിൻ്റെ ഭാഗമായി രാജപുരം പ്രസ്ഫോറം അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. പ്രസ് ഫോറം പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കൂക്കൾ, ജി.ശിവദാസൻ, ശോഭിൻ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബളാംന്തോട് സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം :കുട്ടിക്കൊരു വീട് താക്കോൽ കൈമാറി.

രാജപുരം : ബളാന്തോട് ഗവ.ഹയർസെക്കൻ്ററി  വിദ്യാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഐക്കൺ പദ്ധതിയായ കുട്ടിക്കൊരു വീട്, പണി പൂർത്തിയായി. താക്കോൽ കുട്ടിയേയും കുടുംബത്തേയും ഏൽപ്പിച്ചു . സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട…

ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍…

പാണത്തൂരിൽ നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി .

രാജപുരം: പാണത്തൂർ പള്ളിക്കാൽ മാവുങ്കാൽ മേസ്തിരി കാലിദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ഉച്ചയോടെ പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് രണ്ടു കോഴികളെ ഭക്ഷിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിലും പാണത്തൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും പെരുമ്പാമ്പ് മൂർഖൻ തുടങ്ങിയ…

കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് നൽകി ഓട്ടോ ഡ്രൈവറുടെ മാതൃക.

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി മാലക്കല്ല് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഭരതൻ ചേടിക്കുണ്ട് മാതൃകയായി. താലി ലഭിച്ച വിവരം വാട്സാപ്പ് ഗ്രൂപ്പ്‌…

വേറിട്ടൊരു കൃഷി അനുഭവവുമായി അട്ടകണ്ടത്തെ കുട്ടികൾ

രാജപുരം : എന്റെ വിദ്യാലയത്തിൽ എനിക്കൊരു തോട്ടം” പദ്ധതിയുമായി അട്ടക്കണ്ടം ഗവ.എൽപി സ്കൂൾ. വർധിച്ചു വരുന്ന പച്ചക്കറി വിലയിൽ നിന്നും കീടനാശിനി ഉപയോഗത്തിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യവുമായി സ്കൂളിൽ സ്വന്തം പച്ചക്കറി…