രാജപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളാർ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചു. കള്ളാർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. വൈസ്…
ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെചെങ്ങുമല്ലി വിളവെടുപ്പ് നടത്തി.
രാജപുരം : ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കിനാനൂർ – കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അജിത് കുമാർ നിർവഹിച്ചു.…
ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം ഉത്രാടം, തിരുവോണം നാളുകളിൽ.
രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തും. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും…
സുജിൽ മാത്യൂ അനുസ്മരണം നടത്തി.
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ സ്തുത്യർഹമായ സേവനത്തിനിടയിൽ അകാലത്തിൽ മരണപ്പെട്ട അദ്ധ്യാപകൻ സുജിൽ മാത്യൂവിൻ്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജോബിഷ്…
അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം ചെളിക്കുളമായി മെക്കാഡം റോഡ്.
രാജപുരം : പൂക്കയം ആനക്കല്ല് റോഡിൽ പൂക്കയം ചിറക്കോട് കുരിശുപള്ളിക്ക് സമീപം റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും ദുരിതമായി . റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായിനിർമ്മിച്ച കലുങ്കിൽ കൂടി റോഡിൽ…
കള്ളാർ പഞ്ചായത്തിൽ ചെണ്ടുമല്ലി പൂവ് വിളവെടുത്തു.
രാജപുരം: കള്ളാർ പഞ്ചായത്ത് കുടുബശ്രീ മോഡൽ സിഡിഎസ്സിന്റെ കീഴിൽ ഒന്നാം വാർഡ് കീർത്തന ജെ എൽജി നടത്തിയ ചെണ്ട് മല്ലിപ്പു കൃഷി പഞ്ചായത്ത്തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി…
റാണിപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച് യുവാവിനു പരിക്ക് ‘
രാജപുരം : റാണിപുരത്ത് സ്കൂട്ടി നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ക്രാഷ് ഗാർഡിൽ ഇടിച്ച് യുവാവിനു പരിക്ക്. കാലിന് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം അപകടം നടക്കുന്ന ഒലിവ് റിസോർട്ടിനെ…
അയറോട്ട് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: അയറോട്ട് ഗുവേര വായനശാല വയോജനവേദിയുടേയും കോടോം ബേളൂർ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറി എരുമക്കുളം, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഗുവേര വായനശാലയിൽ ഹോമിയോ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ…
പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവം2025 മാർച്ച് 21, 22, 23 തീയതികളിൽ.
രാജപുരം : പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്‌ഥാനത്ത് 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്‌മി ഉദ്ഘാടനം…
പാണത്തൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
രാജപുരം : പനത്തടി വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ കൺസ്യൂമർഫെഡ് ഓണച്ചന്ത പാണത്തൂർ ചാപ്പക്കൽ ബിൽഡിങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ…
