മാലക്കല് സെന്റ് മേരിസ് എ യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം പിപുലമായി ആചരിച്ചു


രാജപുരം: മാലക്കല് സെന്റ് മേരിസ് എ യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ .സജി എം എ പരിപാടിക്ക് സ്വാഗതം പറഞ്ഞു സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ റോസ്‌ലെറ്റ് ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലീഡർ കുമാരി നന്ദന ഓ എം ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ സന്ദേശം നൽകി. സ്കൂൾ അധ്യാപകൻ അനിൽ തോമസ് നന്ദി പറഞ്ഞു.സ്കൂൾ അസംബ്ലിയിൽ 550 ഓളം വിദ്യാർത്ഥികൾ സമാധാന സന്ദേശം ഉണർത്തുന്ന വാക്യങ്ങൾ എഴുതിയ പ്ലക്കാർഡ്കളും കൈയ്യിൽ പിടിച്ചു കൊണ്ടാണ് പങ്കെടുത്തത്. സഡാക്കോ കൊക്ക് നിർമ്മാണം. ചുമർ പത്രിക നിർമ്മാണം. ക്വിസ് മത്സരം എന്നിവ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു

Leave a Reply