ഒടയംചാല്‍: ഓണാഘോഷ കമ്മിറ്റി ഉത്രാടം നാളില്‍ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയില്‍ സംഘാടകര്‍ സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.ചടങ്ങില്‍ അനയ്മോന് മെമ്മോറിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 50000. രൂപ സംഭാവന നല്കി . ഒടയംചാല്‍ ഓണാഘോഷകമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയില്‍ വെച്ച് 50000. രൂപയുടെ ചെക്ക് ട്രസ്റ്റ് ജന:സെക്രട്ടറി സന്തോഷ് ഒടയംചാല്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ടി.ബാബുവിന് കൈമാറി. സ്നേഹ സംഗമം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു.സണ്ണി കെ.ജെ അധ്യക്ഷനായി.പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.പി.ദാമോദരന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ.എ.സി. മാത്യു., ഫാ :ജോസഫ് കുരിശുംമൂട്ടില്‍, അബ്ദുള്‍ അസീസ് മൗലവി, രാമചന്ദ്രന് ആലടുക്കം, ജോസഫ് പനക്കച്ചാല്‍, ഇബ്രാഹിം ഹാജി മുഹമ്മദ്, എം .വി.മുരളി തുടങ്ങിയവര്‍ സംസാരാച്ചു.സംഘാടക സമിതി കണ്‍വീനര്‍ ചന്ദ്രന് കോടോത്ത് സ്വാഗതവും എം.കെ ശശിധരന് നന്ദിയും പറഞ്ഞു.