കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡില്‍ തകര്‍ന്നുകിടക്കുന്ന ഭാഗം രാജപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെങ്കല്ലും മെറ്റലും ഉപയോഗിച്ച് നന്നാക്കി

  • രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡില്‍ തകര്‍ന്നുകിടക്കുന്ന ഭാഗം രാജപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെങ്കല്ലും മെറ്റലും ഉപയോഗിച്ച് നന്നാക്കി. പൂടുംകല്ല് മുതല്‍ രാജപുരം വരെ റോഡ് നാട്ടുകാരുടേയും ഡ്രൈവര്‍മാരുടേയും സഹായത്തോടുകൂടിയാണ് നന്നാക്കിയെടുത്തത് . രാജപുരം പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ജയകുമാര്‍, കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എ എസ് ഐ പ്രേമരാജന്‍,കെ എ പി ജില്ലാ കമ്മറ്റിയംഗം ഗോപകുമാര്‍, സി പി ഒ മാരായ റഹിം,സുന്ദരന്‍, സത്യപ്രകാശ്, മഹേഷ് ,ഷിജു ,ബൈജു ,അനീഷ് എന്നിവരും ശ്രമദാനത്തില്‍ പങ്കെടുത്തു

Leave a Reply