
- രാജപുരം: പൗരോഹ്യത്തിനൊപ്പം ബാസ്‌കറ്റ്‌ബോളിനെയും നെഞ്ചോട് ചേര്‍ത്ത് ഫാ. റോയി ജോസഫ് വടക്കന്‍. രാജപുരം പയസ് ടെന്‍ത് കോളേജില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു ഫാ. റോയി ദേശീയ റഫറിയായ ഇദ്ദേഹം നിലവില്‍ കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റാണ്. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ ഇദ്ദേഹം കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റ റെഫറി ടെസ്റ്റ് പാസ്സായിരുന്നു. 2003 തിരുപ്പട്ടം സ്വീകരിച്ചു വിവിധ ഇടവകകളിലെ സേവനത്തിനുശേഷം ബാംഗളൂരു ക്രൈസ്റ്റ് കോളേജില്‍ നിന്നും എം ബി എ കരസ്ഥമാക്കി .ഇതിനുശേഷം മെഡിക്കല്‍ ലോയില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വൈദികന്‍ അധ്യാപകന്‍ എന്നീ നിലകളില്‍ വളരെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ബാസ്‌കറ്റ്‌ബോളിനെ കൈവിടാന്‍ തയ്യാറായിരുന്നില്ല. ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റെഫറി ടെസ്റ്റ് പാസായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ നിയന്ത്രിക്കുവാന്‍ അവസരം ലഭിച്ചു. തൃശ്ശൂര്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് ഡയറക്ടറാണ് ഇദ്ദേഹം.നിഷ്‌കളങ്കരായ മനുഷ്യരെയും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള അന്തരീക്ഷവും കൊണ്ട് സമ്പന്നമായ ഈ മലയോര ഗ്രാമത്തെ ഒത്തിരി ഇഷ്ടപ്പെടുന്നതായി ് ഇദ്ദേഹം. പറഞ്ഞു. വോളിബോള്‍ കൂടാതെ ഇദ്ദേഹം സംഗീതം, സ്‌പോര്‍ട്‌സ്, ആത്മീയത എന്നീ മേഖലകളിലും കഴിവുതെളിയിച്ചിട്ടുണ്ട്. വോളിബോളിനെ ഒത്തിരി സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാട് ആളുകള്‍ ഇവിടെയുണ്ടെന്നും ഇവിടെനിന്നും നല്ല വോളിബോള്‍ കളിക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയും എന്നും ഇദ്ദേഹം പറയുന്നു. ഇന്നാട്ടുകാരുടെ സ്‌നേഹത്തിന് ഉദാഹരണമാണ് കളിക്കാരെയും, ഓഫീഷല്‍സിനെയും അടുത്തുള്ള വീടുകളില്‍ താമസിപ്പിച്ച് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാവുന്നത് എന്നും ഫാദര്‍ പറയുന്നു.