ഒടയംചാല്‍ ടൗണിന് ഇനി കാവല്‍ ജോസഫ് കൈതമറ്റത്തി ക്യാമറകണ്ണുകളള്‍,ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു

  • ഒടയംചാല്‍: ടൗണില്‍ സ്വന്തം ചിലവില്‍ 65,000 രൂപ മുടക്കി പൊതുജന സുരക്ഷാര്‍ത്ഥം ആറ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച ജോസഫ് കൈതമറ്റത്തിനെ അമ്പലത്തറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. മലയോരത്തേക്കുള്ള കവാടമായി വിശേഷിപ്പിക്കുന്ന ഒടയംചാലിലാണ് ജോസ് കൈതമറ്റം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ടൗണില്‍ നിന്നാണ് പാണത്തൂര്‍, ചെറുപുഴ, ഉദയപുരം റോഡുകള്‍ തിരിയുന്നത്. ഒടയംചാല്‍ മോഷ്ടാക്കളുടെ താവളമായിട്ടല്ല ക്യാമറകള്‍ സ്ഥാപിച്ചതെന്നും എന്നാല്‍ ഭാവിയില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരണമെന്ന നിര്‍ബന്ധമെയുള്ളുവെന്ന് ജോസ് പറയുന്നു. ഒടയംചാല്‍ ടൗണില്‍ ജോസഫും ഭാര്യ വത്സലകുമാരിയും നടത്തുന്ന ഹരിത കാവരി ലോട്ടറി സ്റ്റാളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇതിനുള്ള പണം കണ്ടെത്തിയതും ക്യാമറയുടെ മേനിറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് ലോട്ടറി സ്റ്റാളില്‍ തന്നെയാണ്. കാഞ്ഞങ്ങാട് ഡി.വൈഎസ്.പി ശ്രീ.പി.കെ സുധാകരന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി കുഞ്ഞിക്കണ്ണന്‍, ജനപ്രതിനിധികള്‍, ‘ പോലീസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply