- രാജപുരം: ചുളളിക്കര സെന്റ് മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുവാനുള്ള തീരുമാനം ഇടവക ജനങ്ങള്‍ ഒറ്റക്കെട്ടായി വേണ്ടായ്ന്നു തീരുമാക്കുകയും വാദ്യമേളങ്ങളും അലങ്കാരങ്ങളും മറ്റ് ആര്‍ഭാടങ്ങളും ഒഴിവാക്കി ലാളിത്യത്തോടെ തിരുനാള്‍ നടത്തി മറ്റുളളവര്‍ക്ക് മാത്യകകാട്ടി. കേരളത്തിലെ ജലപ്രളയബാധിതരുടെ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സമാഹരിച്ച 2 ലക്ഷം രൂപ ഇടവക ട്രസ്റ്റി ഫിലിപ്പ് ആണ്ടു മ്യാലില്‍. ജയിസ് പുത്തന്പുരയി വികാരി റവ. ഫാ. ബേബി പാറ്റിയാല്‍ എന്നിവര്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് തിരുന്നാള്‍ ദിനത്തില്‍ കൈമാറി മാത്യകകാട്ടി.