- ഒടയംചാല്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ഒടയംചാല്‍ മുതല്‍ ചെന്തളം വരെ റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തി ചെന്തളം യുവതരംഗ് ആര്‍ട്സ്& സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി ഏറെക്കാലമായി മലയോരത്തെ യാത്രക്കാര്‍ക് ബുദ്ധിമുട്ട് ഉണ്ടാക്കി തകര്‍ന്നു കിടക്കുകയായിരുന്ന റോഡിന്റെ അറ്റകുറ്റ പണികളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയത് ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന പ്രധാന റോഡായ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ ഏഴാം മൈല്‍ മുതല്‍ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇതില്‍ ഇരു നീക്കുപോക്ക് ഉണ്ടാകണം എന്ന് ക്ലബ് സെക്രട്ടറി ക്രിപിന് ആവശ്യപ്പെട്ടു ഇന്ന് നടത്തിയ പ്രവര്‍ത്തങ്ങള്‍ക് ക്ലബ് സെക്രട്ടറി ക്രിപിന് ജോയിന്റ് സെക്രട്ടറി നിതിന്‍ ട്രഷറര്‍ പ്രകാശന് എന്നിവര്‍ നേത്രത്വം നല്കി മറ്റു അംഗങ്ങളുടെയും പൂര്‍ണ സഹകരണം ലഭ്യമായിരുന്നു ഇനിയും ഇതുപോലുള്ള മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.