
രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗയിംസിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ അണ്ടർ 19 ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ താരമായി അംബേദ്‌കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ കെ.വി.ശ്രീഹരി. മത്സരത്തിൽ കാസർകോട് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വടംവലി കാസർകോട് ജില്ലാ ടീം അംഗവും ജില്ല ഹാൻഡ് ബോൾ താരവുമാണ് ശ്രീഹരി. ഉദയപുരത്തെ ഹെൽത്ത് വർക്കർ പ്രിയയുടേയും മണിയുടേയും മകനാണ്.