രാജപുരം: വേനലിനെ പ്രതിരോധിക്കാൻ 1000 താൽക്കാലിക തടയണ ഒരുക്കി കോടോംബേളൂർ പഞ്ചായത്ത്.
അമ്പലത്തറ. വേനലിലെ കടുത്ത ജലക്ഷാമം നേരിടാൻ 1000 താൽക്കാലിക തടയണ ഒരുക്കി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് മാതൃകയാകുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നീരുറവ് സമഗ്ര നീർത്തട വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ നവംബർ 1 മുതലാണ് ആരംഭിച്ചത്.
44 നീർത്തടങ്ങളിൽ പെട്ട 225 ചെറു തോടുകളുടെയും, വൃഷ്ടി പ്രദേശങ്ങളുടെയും പരിപാലന പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. പ്രാദേശികമായി ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രകൃതി സൗകൃതമായി തടയണകൾ നിർമിക്കുന്നത് തൊള്ളയിരത്തോളം തടയണകൾ ഇതുവരെ പൂർത്തീകരിച്ചു .19-ാം വാർഡിൽ ഈമാസം 100 തടയണകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 65 എണ്ണം ഇതുവരെ പൂർത്തീകരിച്ചു .വാർഡിലെ തടയണകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈ .പ്രസിഡൻ്റുമായ പി.ദാമോദരൻ, എൻ.ആർ.ഇ.ജി. അസി.എഞ്ചിനിയർ കെ.ബിജു, വാർഡ് കൺവീനർ ജയകുമാർ, സി.ഡി, എസ്സ്.വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ, എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി എന്നിവർ നേതൃത്വം നൽകുന്നു. വരാനിരിക്കുന്ന വേനൽക്കാലത്തിലെ ജലക്ഷാമം തടയാൻ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.