രാജപുരം: കെയർ ദിനം പഞ്ചായത്ത് തല ഉദ്ഘാടനവും രോഗിസംഗമവും സംഘടിപ്പിച്ചു .പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടോ൦ ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിർവഹിച്ചു .എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോടോ൦ ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു .ഡോ. നീത ബാബു ദിനാചരണ സന്ദേശം നൽകി .പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശഷൈലജ ,വാ൪ഡ്മെമ്പർമാരായ ഈ ബാലകൃഷ്ണൻ, അനിൽകുമാർ ,നിഷ അനന്തൻ ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.ജിജി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോജാരിയ റഹ്മത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .റോട്ടറി ക്ലബ്ബ് ഒടയ൦ചാൽ സ്പോൺസർ ചെയ്ത പാലിയേറ്റീവ് രോഗികൾക്കുള്ള സ്നേഹസമ്മാനം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനികൃഷ്ണൻ വിതരണം ചെയ്തു .പാലിയേറ്റീവ് നേഴ്സ് സാൻറ്റിയെ ചടങ്ങിൽ ആദരിച്ചു .തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജിഷ സ്വാഗതം പറഞ്ഞു .