രാജപുരം: രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ 2023-24 ൻ്റെ ആഭിമുഖ്യത്തിൽ മാലക്കല്ല് സെൻമേരിസ് എ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് വൈവിധ്യങ്ങളോടെ ആഘോഷിച്ചു. കള്ളാർ പഞ്ചായത്ത് വാർഡ് മെമ്പർ മിനി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോബിഷ് തടത്തിലിൻ്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ
എം.എ.സജി സംസാരിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുവാൻ നൂതനമായ പരീക്ഷണങ്ങൾ, പഠനത്തെ എളുപ്പമാക്കാനുള്ള പഠനോപകരണങ്ങൾ, ശാസ്ത്ര തത്വങ്ങൾ, പുതിയ സാങ്കേതികവിദ്യയുടെ പ്രദർശനം, കുട്ടികളുടെ തിരഞ്ഞെടുക്ക പ്രോജക്ട്കളുടെ അവതരണം എന്നിവ ഫെസ്റ്റിനെ വ്യത്യസ്തമാക്കി. ചടങ്ങിന് ശാസ്ത്ര ക്ലബ്ബ് കൺവീനർ അന്ന തോമസ് സ്വാഗതവും ശാസ്ത്ര അധ്യാപകൻ പി.നവീൻ നന്ദിയും പറഞ്ഞു.