
രാജപുരം: കള്ളാര്‍ ശ്രീ കോളിക്കയില്‍ ചാമുണ്ഡി അമ്മയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കളിയാട്ടം ഏപ്രില്‍ 30, മെയ് 1 എന്നീ ദിവസങ്ങളിലായി നടത്തും. ഏപ്രില്‍ 29ന് വൈകുന്നേരം 7:30ന് തെയ്യം കൂടല്‍. ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് ചാമുണ്ഡി അമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. കളിയാട്ടത്തിന്റെ സമാപന ദിവസമായ മെയ് 1 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ചാമുണ്ഡി അമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. വൈകുന്നേരം 4 മണിക്ക് പ്രശസ്തമായ കുടപായിക്കല്‍ ചടങ്ങ്. വൈകുന്നേരം 6 മണിക്ക് വിളക്കിലരിയോടെ സമാപനമാകും