രാജപുരം ; വൈ എം സിഎ മാലക്കല്ല് പുതിയതായിട്ട് ആരംഭിച്ച പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും രക്ഷാധികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റിവ് സാമഗ്രഹികൾ സൗജന്യമായി നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. മാലക്കല്ല് വൈഎംസിഎ പ്രസിഡന്റ് ബേബി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സത്യൻ കനകമൊട്ട, ട്രഷറർ ടോമി നെടുംതൊട്ടിയിൽ, എക്സിക്യട്ടിവ് അംഗം ബേബി ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.