കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി നീളുന്നു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികള്‍

  • രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി അനന്തമായി നീളുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപനമില്ലായ്മയാണ് പ്രവര്‍ത്തി ഇത്രയും നീളാന്‍ കാരണം. പൊതുമരാമത്ത് വകുപ്പും കെഎസ്ഇബിയും വനംവകുപ്പും തമ്മിലുള്ള വടംവലിയാണ് റോഡ് പണിയേ ഇത്രയധികം ബാധിക്കാന്‍ കാരണം. കളക്ടറും പഞ്ചായത്ത് പ്രസിഡണ്ടുമാരും പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് റോഡിനും വൈദ്യുതി ലൈന്‍മാറ്റുന്നതിനും തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തയ്യാറാകുന്നില്ല എന്നാണ് ജനങ്ങളാകെ പറയുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് പറയുന്നത് വൈദ്യുതിലൈന്‍ മാറ്റുന്നതിനായി വൈദ്യുതി വകുപ്പിന് അടയ്‌ക്കേണ്ട പണം അടച്ചു എന്നും ഇതിന് ആവശ്യമായ മരം മുറിക്കാന്‍ ഇവര്‍ക്ക് പ്രത്യേകം ഉത്തരവിന്റെ ആവശ്യമില്ല എന്നും ലൈന്‍ മാറ്റുന്നതിനു തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ ഇവര്‍ക്കുതന്നെ മുറിച്ചുമാറ്റാം എന്നുമാണ്. എന്നാല്‍ വൈദ്യുതി വകുപ്പാകട്ടെ മരം മുറിച്ചുമാറ്റിയാല്‍ മാത്രമേ പോസ്റ്റുകളും ലൈനും മാറ്റുവാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ്. പണി വൈകുന്നത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്ന് കാര്യം വ്യക്തമായതോടെ വലിയ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജനങ്ങള്‍. റോഡില്‍ അവിടെവിടെയായി പണികള്‍ പാതിവഴിയില്‍ നിര്‍ത്തിയത് വാഹന യാത്രയ്ക്ക് മാത്രമല്ല ഇതിനടുത്ത് താമസിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നം തന്നെ സൃഷ്ടിച്ച നില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം കഴിയേണ്ട പണിയാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥമൂലം കാലങ്ങള്‍ നീണ്ടു പോയി കൊണ്ടിരിക്കുന്നത്. കലക്ടറെയും ജനപ്രതിനിധികളെയും അടക്കം ഇളിഭ്യരക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥരുടെ ദാഷ്ട്രമാണ് പല വികസന പ്രവര്‍ത്തനങ്ങളും വൈകാന്‍ കാരണമെന്നും ജനപ്രതിനിധികള്‍ പറയുന്നു

Leave a Reply