നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കാവുന്ന 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലിങ്ക് റോഡ് രൂപരേഖ മന്ത്രിക്ക് സമര്‍പ്പിച്ചു

രാജപുരം:നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ പടുപ്പില്‍നിന്നും മലയോരത്തെ പ്രധാന കേന്ദ്രങ്ങളായ ആനക്കല്ല്, പൂക്കയും, മാലക്കല്ല്, കള്ളാര്‍, രാജപുരം, ബളാല്‍, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാല്‍, വരെ നിലവിലുള്ള റോഡുകള്‍ ബന്ധിപ്പിച്ച് ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കാവുന്ന 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലിങ്ക് റോഡ് രൂപരേഖ മന്ത്രിക്ക് സമര്‍പ്പിച്ചു.ഈ റോഡ് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ കുടിയേറ്റ മേഖലകളില്‍ ഒട്ടേറെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതാണ്. ഈ റോഡ് വികസനവും കാഞ്ഞങ്ങാട് റെയില്‍വേ പാതയും യഥാര്‍ത്ഥ്യം മകനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ജോസഫ് കനകമൊട്ട, എം.യൂ തോമസ്, ഫാ മാത്യു വളവനാല്‍, ജോസ് പാറത്തട്ടേല്‍, ടോമി കരിവേടകം, ജോസ് ഈഴക്കുന്നേല്‍, എ.കെ മാത്യു എന്നിവരാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Leave a Reply