രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ കൂടാരയോഗ ജപമാല പ്രദക്ഷിണത്തിന്റെ സമാപനം നാളെ

  • രാജപുരം: തിരുക്കുടുംബ ദേവാലയത്തില്‍ ജപമാല മാസത്തോടെ അനുബന്ധിച്ച് 15 ദിവസമായി കൂടാരയോഗങ്ങളിലൂടെ നടത്തിയ ജപമാല പ്രദക്ഷിണം നാളെ ദേവാലയത്തില്‍ സമാപിക്കുന്നു. ഇടവകയിലെ 14 കൂടാരയോഗങ്ങളിലും ഓരോ ഭവനങ്ങളില്‍ വെച്ച് അഖണ്ഡ ജപമാലയും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. 14 കൂടാരയോഗങ്ങളിലൂടെ നടത്തിയ ജപമാല പ്രദക്ഷിണം ഇന്ന് ജിജി കിഴക്കേപ്പുറത്തിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന.ു നാളെ ഇവിടെ നിന്ന് ഇടവക സമൂഹം ഒന്നാകെ ജപമാലപ്രദമായി ദേവാലയത്തിലേക്ക് പോവുകയും തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ജപമാല മാസാചരണത്തിന് സമാപനമാവുകയും ചെയ്യുന്നു. എല്ലാ ദിവസവും ജപമാല പ്രദര്‍ശനത്തിന് വികാരി ഫാദര്‍ ഷാജി വടക്കേതൊട്ടി ,പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, എന്നിവര്‍ നേതൃത്വംനല്‍കി.സമാപന തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ജിബിന്‍ കാലായില്‍കരോട്ട് നേതൃത്വംനല്‍കും.

Leave a Reply