രാജപുരം: ചെറുപുഷ്പ്പമിഷൻ ലീഗ് കാഞ്ഞങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ അൾത്താര ബാലന്മാർ, ബിഎംജി ഗ്രൂപ്പ്, എം ടി സി ഗ്രൂപ്പ് എന്നീ കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് എണ്ണപ്പാറ ഹോളിസ്പിരിറ്റ് ദൈവാലയത്തിൽ വെച്ച് “സാവിയോ ഫെസ്റ്റ് 2024” എന്ന പേരിൽ സെമിനാർ നടത്തി. സിഎംഎൽ രൂപത പ്രസിഡന്റ് സിജോ സ്രായിൽ ഉത്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് ഫോറോനാ വികാരി ഫാ.ജോർജ് കളപുരയ്‌ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. എണ്ണപ്പാറ ഹോളിസ്പിരിറ്റ് ചർച്ച് വികാരി ഫാ.ജോർജ് കാരിക്ക തടത്തിൽ ദിവ്യബലി അർപ്പിച്ചു. മേഖല ഡയറക്ടർ ഫാ.സുനീഷ് പുതുകുളങ്ങര, ഫാ.ആൽബിൻ തെങ്ങുംപള്ളി, മേഖല വൈസ് ഡയറക്ടർ സിസ്റ്റർ അലീന എം എസ് എം ഐ, രൂപത സെക്രട്ടറി ബിജു കൊച്ചുപൂവാകൊട്ടിൽ, മേഖല പ്രസിഡന്റ് സിജു പുളിയ്ക്കകണ്ടത്തിൽ, സെക്രട്ടറി സനോജ് കുറ്റിപുറത്ത്, എണ്ണപ്പാറ ശാഖ പ്രസിഡന്റ് ജോബി കൊച്ചുപുരയ്‌ക്കൽ, എണ്ണപ്പാറ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ റോയ് പാണകുന്നേൽ എന്നിവർ പ്രസംഗിച്ചു,