രാജപുരം: പാണത്തൂര്‍: മലയോരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ കെഎസ്ആര്‍ടിസി ഡിപ്പോ കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര ജനതയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മലയോര മേഖല കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ വരണമെന്നത്. എന്തുകൊണ്ടും ഇതിന് യോജിച്ച സ്ഥലമാണ് പാണത്തൂര്‍ തന്നെയാണ് കാരണം കേരളകര്‍ണാടക അതിര്‍ത്തിയായ അവിടെനിന്നും സംസ്ഥാന, അന്തര്‍സംസ്ഥാന ഗതാഗതരംഗത്ത് ഒട്ടനവധി റൂട്ടുകള്‍ തുടങ്ങാന്‍ കഴിയും. ഇതുമാത്രമല്ല മലയോരത്തെ ഗ്രാമപ്രദേശങ്ങളിലെക്കുള്ള യാത്ര പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി പരിഹാരം കാണുവാനും കഴിയും. നിലവില്‍ കര്‍ണാടകയിലെ പ്രധാന കേന്ദ്രങ്ങളായ സുള്ളിയ മൈസൂര്‍ ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ആണ് പാണത്തൂര്‍ വഴി ബസ്സുകള്‍ ഓടുന്നത്. ഈ റൂട്ടിലോടുന്ന ബസുകള്‍ക്ക് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് നിന്നും ആളുകളെത്തിവേണം ഇത് നന്നാക്കുവാന്‍.ഇതുകൊണ്ട് തന്നെ ഒരുപാട് സമയനഷ്ടവും ധന നഷ്ടവും ഉണ്ടാക്കും.പാണത്തൂരില്‍ ഡിപ്പോ തുടങ്ങിയാല്‍ ഇതിനെല്ലാം ഒരു പരിഹാരമാകും. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിനെ അറിയിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ പാണത്തൂരില്‍ അനുവദിക്കണം മെന്ന ആവശ്യം ഉന്നയിക്കാനും ഇതിനായി സ്ഥലം കണ്ടെത്താനും മറ്റും നടപടി ഉണ്ടാക്കാനായി പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍, വൈസ് പ്രസിഡണ്ട് ഹേമാംബിക, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളായ എം.വി ഭാസ്‌കരന്‍,എം.വി കൃഷ്ണന്‍, സൂര്യനാരായണ ഭട്ട്, ബി.അനില്‍കുമാര്‍ എന്‍.ഐ ജോയി, കെ.ജെ ജെയിംസ്, കെ.കെ വേണുഗോപാല്‍, സുനില്‍ മാടക്കല്‍,നാസര്‍ പാണത്തൂര്‍, രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ചെയര്‍മാനായും,പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ടി ജി മോഹനന്‍ കണ്‍വീനറുമായും കര്‍മ്മസമിതിയും രൂപീകരിച്ചു. പാണത്തൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോ വരുന്നതുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ സംസാരിക്കുന്നു.