ജെ സി ഐ ചുള്ളിക്കര ചാപ്ടര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് രാജപുരം എസ് ഐ എം.വി.ഷീജു ഉദ്ഘാടനം ചെയ്യ്തു

  • രാജപുരം: ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെസി ഐ) ചുള്ളിക്കര ചാപ്ടറിന്റെ 2019 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. രാജപുരം സബ് ഇൻസ്പക്ടർ എം.വി.ഷീജു ഉദ്ഘാടനം ചെയ്തു. ജെ സി ഐ ചാപ്ടർ പ്രസിഡന്റ് സുരേഷ് കുക്കൾ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജയ്സൻ മുകളേൽ, പരിശീലകൻ രാജേഷ് കൂട്ടക്കനി, മേഖലാ വൈസ് പ്രസിഡന്റ് സജിത്ത് കുമാർ, ജെസിഐ ചുള്ളിക്കര മുൻ പ്രസിഡന്റ് സജി ഏയ്ഞ്ചൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സന്നദ്ധ സംഘടനകൾ, വ്യക്തികൾ, ജെസിഐ മുൻ പ്രസിഡന്റുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 2019 വർഷം ജൈവ പച്ചക്കറി വ്യാപന വർഷമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. രവീന്ദ്രൻ കൊട്ടോടി സ്വാഗതവും എം.പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.കെ. മനോജ് കുമാർ (പ്രസി), എം.പ്രമോദ് കുമാർ (സെക്ര).

Leave a Reply