രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷം ഈ സ്‌കൂളില്‍ വിജയകരമായി നടത്തി വരുന്നുണ്ട്. കോട്ടയം അതിരൂപതയിലെ ഒ എസ് എച്ച് സന്യാസസമൂഹത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ഷെസ്സിന്റെ സാമ്പത്തിക സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 5,6,7 ക്ലാസുകളില്‍ നിന്നും പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 60 കുട്ടികള്‍ക്കാണ് ഈ പരിശീലനം നല്‍കുന്നത്. ഉദ്ഘാടന പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍. കോട്ടയം ഒ എസ് എച്ച് സന്യാസസമൂഹത്തിന്റെ കൗണ്‍സിലര്‍ ഫാ. ജോസ് കന്നുവെട്ടിയില്‍ ഉദ്ഘാടനം ചെയ്തു. ഷെസ്സ് കോര്‍ഡിനേറ്റര്‍ ഫാ ഷിജന്‍ പതിയില്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ ഒ.ജെ. മത്തായി പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് സ്വാഗതവും ഉണര്‍വ് കോര്‍ഡിനേറ്റര്‍ ഒ.എ എബ്രഹാം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി ഫാ. ജേക്കബ് പല്ലൂന്നിയില്‍ ക്ലാസെടുത്തു.

Leave a Reply