രാജപുരം: രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റെ.ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ.സി ജെയിംസ് , പി.റ്റി.എ പ്രസിഡണ്ട് സജി മണ്ണൂര്‍, ആര്‍ട്ട്‌സ് കണ്‍വീനര്‍ ഷൈബി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഒ എബ്രാഹം, അനി എബ്രാഹം, സിസ്റ്റര്‍ ബിന്ദു തോമസ്, സോണി കുര്യന്‍, ലിന്റ സണ്ണി, ഡോണ്‍ സി ജോജോ, പ്രബിത എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.