ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കം കുട്ടികള്‍ക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ പ്രകാശനം ചെയ്തു

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കം കുട്ടികള്‍ക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ പ്രീ പ്രൈമറി കുട്ടികളായ സ്മൃതി കൃഷ്ണ, ദേവനന്ദ് ഒന്നാം ക്ലാസ്സിലെ ആര്യ ഗോപാല്‍ എന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഭൂപേഷ് അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എം.അനീഷ് കുമാര്‍ ,പി ടി എ പ്രസിഡന്റ് പി.വി.ശശിധരന്‍ ,എസ്എംസി ചെയര്‍മാന്‍ സി.മധു, പിടിഎ വൈസ് പ്രസിഡന്റ് പ്രകാശന്‍ അയ്യങ്കാവ് ,സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭന്‍ ,സീനിയര്‍ അസിസ്റ്റന്റ് എം.വി.ആശ എന്നിവര്‍ പ്രസംഗിച്ചു.പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി.കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Leave a Reply