കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു

രാജപുരം: കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പര്‍ഷിപ്പ് നല്‍കിയുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, യൂണിറ്റ് പ്രസിഡന്റ് മാത്യു പൂഴിക്കാലാ, സെക്രട്ടറി ജോസ് മരുതൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply